Connect with us

KERALA

ഗവര്‍ണര്‍ എന്ത് ചെയ്യണമെന്ന് ചെന്നിത്തലയെക്കാളും നന്നായി അറിയാമെന്ന് പി.എസ്. ശ്രീധരന്‍പിള്ള

Published

on

തിരുവനന്തപുരം: ഗവര്‍ണര്‍ എന്ത് ചെയ്യണമെന്ന് ചെന്നിത്തലയെക്കാളും നന്നായി തനിക്കറിയാമെന്ന് മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള.

താന്‍ കേരളത്തിലേക്ക് എപ്പോ വരണമെന്ന് രമേശ് ചെന്നിത്തല തീരുമാനിക്കേണ്ട. രമേശ് ചെന്നിത്തലയ്ക്ക് ഗവര്‍ണര്‍ പദവിയെക്കുറിച്ച്‌ അജ്ഞതയാണ്. സഭാ വിഷയങ്ങളില്‍ ഗവര്‍ണറായ താന്‍ ഇടപെടുന്നതില്‍ തെറ്റില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ഓര്‍ത്തഡോക്സ്- യാക്കോബായ സഭാ തര്‍ക്കത്തില്‍ ശ്രീധരന്‍പിള്ള ഇടപെടുന്നത് ബി.ജെ.പിക്കാരനെ പോലെയാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ശ്രീധരന്‍പിള്ളയെ വിമര്‍ശിച്ചിരുന്നു

Continue Reading