Connect with us

KERALA

തരൂർ തല മറന്ന് എണ്ണ തേക്കുന്നു; ശശി തരൂരിനെതിരേ എം.എം ഹസൻ

Published

on

തിരുവനന്തപുരം: ശശി തരൂരിനെതിരേ മുതിര്‍ന്ന കോൺഗ്രസ് നേതാവ് എംഎം ഹസന്‍. ശശി തരൂർ തല മറന്ന് എണ്ണ തേക്കുന്നു. നെഹ്റു കുടുംബത്തിന്‍റെ ഔദാര്യത്തിലാണ് ശശി തരൂർ രാഷ്ട്രീയത്തിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അദ്വാനിയെ പുകഴ്ത്താൻ കോൺഗ്രസിന്‍റെ നേതാക്കളെ ഇകഴ്ത്തി കാണിച്ചു.വർക്കിംഗ് കമ്മിറ്റിയിൽ നിന്നുകൊണ്ടാണ് നെഹ്റു കുടുംബത്തെ അവഹേളിച്ചത്. മിനിമം മര്യാദ ഉണ്ടെങ്കിൽ, വർക്കിംഗ് കമ്മിറ്റിയിൽ നിന്ന് രാജി വച്ചിട്ട് വേണം അങ്ങനെ പറയേണ്ടിയിരുന്നത്. നെഹ്റുവിന്‍റെ ജന്മദിനം ആയതുകൊണ്ടാണ് താൻ ഇത്രയും പറഞ്ഞതെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading