Connect with us

KERALA

കുഞ്ഞാലിക്കുട്ടിയുടെ രാജി ഉടനെ. നിയമസഭയിലേക്ക് മത്സരിക്കും

Published

on

മലപ്പുറം : സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായ് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവെക്കുന്നു. ഇന്നോ നാളയോ രാജി കത്ത് സ്പീക്കർക്ക് കൈമാറും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായാണ് രാജി. ഇപ്പോൾ രാജിവെച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പം തന്നെ മലപ്പുറം ലോക്സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് വരുമെന്നാണ് ലീഗിന്റെ കണക്കുകൂട്ടൽ.

രാജിക്ക് മുന്നോടിയായി ഡൽഹിയിൽ നിന്ന് ചൊവ്വാഴ്ച പാണക്കാടെത്തി ഹൈദരലി തങ്ങളെ കണ്ട ശേഷം അദ്ദേഹം ഡൽഹിക്ക് മടങ്ങി. കഴിഞ്ഞ മാസം ചേർന്ന മുസ്ലിം ലീഗ് നേതൃയോഗത്തിലാണ് കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങണമെന്നും നിയമസഭയിലേക്ക് മത്സരിക്കണമെന്നുമുള്ള അഭിപ്രായം ഉയർന്നത്.

Continue Reading