Connect with us

HEALTH

ചെന്നിത്തലയുട യാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഓരോ സ്വീകരണസ്ഥലവും റെഡ് സോണായി മാറുമെന്ന് എ.കെ ബാലൻ

Published

on


തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്‌ക്കെതിരെ സാംസ്‌കാരിക മന്ത്രി എകെ ബാലന്‍.കോവിഡ് പ്രോട്ടോകോള്‍ പ്രോട്ടോകോള്‍ ലംഘിച്ചാണ് യാത്ര തുടരുന്നത്. ഈ രൂപത്തില്‍ യാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഓരോ സ്വീകരണസ്ഥലവും റെഡ് സോണായിമാറുമെന്നും ബാലന്‍ പറഞ്ഞു.

ഓരോ സ്വീകരണയോഗങ്ങളും കോവിഡ് പ്രോട്ടോകോള്‍ പരിപൂര്‍ണമായി ലംഘിക്കുന്നതാണ്. കോവിഡ് വൈറസിനെ ക്ഷണിച്ചുവരുത്തുന്നതാണ് ജാഥ. ഈരൂപത്തിലാണ് ജാഥ തിരുവനന്തപുരത്ത് എത്തുന്നതെങ്കില്‍ ഓരോ സ്വീകരണയോഗങ്ങളും കോവിഡ് ക്ലസ്റ്ററായി മാറുമെന്നും ബാലന്‍ പറഞ്ഞു.

Continue Reading