Crime
ജാമ്യ ഹർജി തള്ളി : രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കി
തിരുവനന്തപുരം :യുവതിയെ ബലാത്സംഗചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസില്‍ അറസ്റ്റ് തടയണമെന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഹർജി തള്ളി . തുടർ രാഹുലിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി
ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്.നസീറയാണ് കേസ് പരിഗണിച്ചത്. രാഹുലിനെതിരെ പ്രോസിക്യൂഷന്‍ പുതുതായി സമര്‍പ്പിച്ച തെളിവുകളും കോടതി ഇന്നു പരിശോധിച്ചിരുന്നു. രാഹുലിനെതിരെ പുതുതായി റജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിന്റെ എഫ്‌ഐആറും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. രാഹുല്‍ സ്ഥിരമായി ഇത്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണെന്നും ജാമ്യം നല്‍കുന്നത് കേസിന്റെ തുടര്‍നടപടികളെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിൽ തടസമില്ലെന്ന് കോടതി പറഞ്ഞു. വിധി പ്രഖ്യാപിച്ച ഉടനെ തന്നെ കെ.പി സി.സി പ്രസിഡണ്ട് അഡ്വ സണ്ണി ജോസഫ് രാഹുലിനെ പുറത്താക്കിയതായി വാർത്താ കുറിപ്പ് ഇറക്കുകയായിരുന്നു
