Connect with us

KERALA

വോട്ടെണ്ണൽ തുടരുന്നു . ഒപ്പത്തിനൊപ്പം . ബി ജെ പി ക്കും നേട്ടം

Published

on

തിരുവനന്തപുരം: രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടിന് ആരംഭിച്ചു. 8.30ന് തന്നെ ആദ്യ ഫലസൂചനകൾ വന്നുതുടങ്ങി. ഉച്ചയ്ക്ക് രണ്ടോടെ വോട്ടെണ്ണൽ ഏതാണ്ട് പൂർത്തിയാകുമെന്നാണ് വിവരം. സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ TREND എന്ന വെബ്സൈറ്റിലൂടെ വോട്ടെണ്ണൽ പുരോഗതി അപ്പപ്പോൾ അറിയാൻ സാധിക്കും.

തിരുവനന്തപുരത്തും കൊല്ലത്തും എൽ‌ഡിഎഫ് -എൻഡിഎ മുന്നേറ്റം; കൊച്ചിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം
വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണുകയാണ്. ജില്ലാ പഞ്ചായത്തുകളുടെ തപാൽ വോട്ടുകൾ അതത് ജില്ലാ കളക്ടറേറ്റുകളിൽ എണ്ണിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനങ്ങളിൽ മിതത്വം പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ എ ഷാജഹാൻ അറിയിച്ചു. ഡിസംബർ 18 വരെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ട്.

തിരുവനന്തപുരത്ത് കോർപഷൻ ബി ജെ പിയും എൽ ഡി എഫും ഒപ്പത്തിനാപ്പമാണ് . പാലക്കാട് നഗരസഭ ബി ജെ പി മുന്നേറുന്നു . തൃശ്ശൂരിൽ യുഡി എഫ് 13 വാർഡുകളിൽ മുന്നേറുന്നു. കണ്ണൂർ കോർപ്പറേഷനിൽ മൂന്ന് സീറ്റിൽ യു ഡി എഫ് മുന്നേറുന്നു

Continue Reading