KERALA
സുധാകരന്‍ ആരെയും ആക്ഷേപിക്കുന്ന ആളാണെന്ന് കരുതുന്നില്ല; തെറ്റിദ്ധാരണയുണ്ടാക്കുന്ന വാര്‍ത്തകള്‍ നല്‍കരുതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിവാദപരാമർശത്തിൽ കെ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരായ ചെത്തുകാരൻ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്ന സുധാകരന്‍ ഹൈക്കമാൻഡ് പ്രതിനിധിയെ ആരോ നിയന്ത്രിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പ്രശ്നമില്ലെന്ന് ആദ്യം പറഞ്ഞ ചെന്നിത്തല നിലപാട് മാറ്റിയെന്നും ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരനെ പിന്തുണച്ച് ചെന്നിത്തല തന്നെ രംഗത്തെത്തിയിരിക്കുന്നത്.
സുധാകരന്‍ ആരെയും ആക്ഷേപിക്കുന്ന ആളാണെന്ന് കരുതുന്നില്ലെന്നാണ് ചെന്നിത്തലയുടെ പ്രതികരണം. സുധാകരന്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെക്കുറിച്ചാണ്. സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ല. താന്‍ നടത്തിയത് ഒരു പൊതുപ്രസ്താവനയാണ്. വിവാദം അവസാനിപ്പിക്കണം. തെറ്റിദ്ധാരണയുണ്ടാക്കുന്ന വാര്‍ത്തകള്‍ നല്‍കരുതെന്നും ചെന്നിത്തല പറഞ്ഞു