Connect with us

Crime

ഡി. മണിക്ക് ക്ലീൻ ചിറ്റ്ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധം കണ്ടെത്താനായില്ല

Published

on

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം നേരിട്ട തമിഴ്നാട് വ്യവസായി ഡി.മണിക്ക് കൃത്യത്തിൽ പങ്കില്ലെന്ന് മനസിലായി. ഇന്ന് ഹൈകോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് മണിയിൽ നിന്നും സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്ന് എസ്ഐടി അറിയിച്ചത്. ഡിണ്ടിഗൽ സ്വദേശിയായ മണിയെ രണ്ടുവട്ടം എസ്ഐടി ചോദ്യം ചെയ്തിരുന്നു. തമിഴ്നാട്ടിലെത്തിയും തിരുവനന്തപുരത്തെ ഈഞ്ചയ്ക്കലിലെ ഓഫിസിലേക്ക് വിളിച്ചു വരുത്തിയുമായിരുന്നു ചോദ്യം ചെയ്യൽ. ഇയാളുടെ തമിഴ്നാട്ടിലെ കേന്ദ്രങ്ങളിൽ എസ്ഐടി റെയ്ഡും നടത്തിയിരുന്നു. എന്നാൽ ശബരിമല സ്വർണക്കൊള്ളയിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഒരു ബന്ധവും ഡി. മണിയിൽനിന്നും കണ്ടെത്താനായില്ല.

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംസാരിച്ച വ്യവസായി വഴിയാണ് ഡി. മണിയുടെ പേര് എഎസ്ഐടിക്ക് ലഭിക്കുന്നത്. തുടർന്നായിരുന്നു തമിഴ്നാട് കേന്ദ്രീകരിച്ചുള്ള അന്വേഷണം.

Continue Reading