Connect with us

KERALA

ഷാഫി പറമ്പിലിന് കോടതി പിരിയും വരെ തടവും 1000 രൂപ പിഴയും ശിക്ഷ വിധിച്ചു

Published

on

.

പാലക്കാട്: ദേശീയപാത ഉപരോധത്തിൽ വടകര എംപി ഷാഫി പറമ്പിലിന് കോടതി ശിക്ഷ വിധിച്ചു. പാലക്കാട് ചീഫ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകർ തകർത്തതിൽ പ്രതിഷേധിച്ച് നടത്തിയ ദേശീയപാത ഉപരോധ ത്തിൽഎടുത്ത കേസിലാണ് കോടതി വിധി.1000 രൂപ പിഴയും കോടതി പിരിയുംവരെ തടവിനുമാണ് ഷാഫിയെ ശിക്ഷിച്ചിരിക്കുന്നത്.

2022 ജൂൺ 24 ന് പാലക്കാട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണു നടപടി.കേസിൽ ഷാഫി പറമ്പിലാണ് ഒന്നാം പ്രതി. അന്ന് യൂത്ത് കോൺഗ്രസിന്റെ ഭാഗമായിരുന്ന, നിലവിൽ ഇടതുപക്ഷത്തേക്ക് മാറിയ പി. സരിൻ കേസിൽ ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയിൽ ഹാജരായ പി. സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു. ഷാഫി പറമ്പിൽ ഹാജരാകാൻ തയ്യാറാകാത്തതിനെ തുടർന്ന് കോടതി കഴിഞ്ഞ ആഴ്ച അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

Continue Reading