Connect with us

Crime

പാലക്കാട് മകനെ അമ്മ കഴുത്തറുത്ത് കൊന്നു

Published

on

പാലക്കാട്: മകനെ അമ്മ കഴുത്തറുത്ത് കൊന്നു. ആമിൽ എന്ന ആറുവയസുകാരനെയാണ് അമ്മ ഷാഹിദ ശുചിമുറിയിൽവച്ച് കൊലപ്പെടുത്തിയത്. പാലക്കാട് നഗരത്തിനടുത്ത് പൂളക്കാട് ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം

അയൽവാസിയിൽ നിന്ന് നമ്പര്‍ വാങ്ങി ഷാഹിദ തന്നെയാണ് കൊലപാതക വിവരം ജനമൈത്രി പൊലീസിനെ അറിയിച്ചത്. ഇവരെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസെത്തിയ ശേഷമാണ് ഷാഹിദയുടെ ഭർത്താവ് സുലൈമാൻ പോലും വിവരമറിയുന്നത്.

ദൈവവിളി ഉണ്ടായെന്നും മകനെ ബലികൊടുക്കുന്നു എന്നുമാണ് ഷാഹിദ പൊലീസിനെ അറിയിച്ചതെന്നാണ് വിവരം. ഷാഹിദ- സുലൈമാൻ ദമ്പതികൾക്ക് മൂന്ന് മക്കളാണ് ഉള്ളത്. യുവതി മൂന്ന് മാസം ഗർഭിണിയാണ്.

Continue Reading