KERALA
പ്രഫുല്‍ പട്ടേലുമായി കൂടിക്കാഴ്ചയ്ക്ക് പിണറായി സമയം അനുവദിച്ചില്ലെന്ന് മാണി സി.കാപ്പന്‍. പാലായിൽ തന്നെ മത്സരിക്കും

കോട്ടയം∙ എൻസിപി ദേശീയ ജനറൽ സെക്രട്ടറി പ്രഫുല്‍ പട്ടേലുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമയം അനുവദിച്ചില്ലെന്ന് മാണി സി.കാപ്പന്‍. രണ്ട് തവണ ശ്രമിച്ചിട്ടും നടന്നില്ല. കാരണം അറിയില്ല. പാലാ ഇപ്പോഴും ചങ്കാണ്. സീറ്റ് വിട്ടുകൊടുക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. എന്തു വന്നാലും പാലായിൽ മത്സരിക്കും. താരിഖ് അൻവറിനെ കണ്ടിട്ടില്ലെന്നും കാപ്പൻ പറഞ്ഞു.
പാലാ സീറ്റിൽ തർക്കിച്ച് മാണി സി.കാപ്പൻ യുഡിഎഫിലേക്കു പോകുമെന്നു കരുതുന്നില്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ പറഞ്ഞു. സീറ്റ് സംബന്ധിച്ച വിഷയത്തിൽ ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങും. പ്രഫുൽ പട്ടേലിനെ കാണില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും സമയം അറിയിക്കാമെന്നാണ് പറഞ്ഞതെന്നും പീതാംബരൻ മാസ്റ്റർ കൂട്ടിച്ചേർത്തു –