NATIONAL
ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് വീണ് വൻ അപകടം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞ് വൻ അപകടം. ഋഷികേശിലും ഹരിദ്വാറിലും ജാഗ്രതാ നിർദേശം നൽകി. മേഖലയിൽ മിന്നൽ പ്രളയത്തിന് സാധ്യതയെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേന രംഗത്തിറങ്ങിയിട്ടുണ്ട്. ഗംഗയുടെ കരയിലുള്ള ഗ്രാമങ്ങൾ ഒഴിപ്പിക്കുകയാണ്. അളകനന്ദ നദിയുടെ തീരത്തുള്ളവരോടും ഒഴിയാൻ നിർദേശം നൽകിയിട്ടുണ്ട്.
വെള്ളപ്പാച്ചിലിൽ ഋഷി ഗംഗ വൈദ്യുതി പദ്ധതി ഭാഗികമായി തകർന്നതായും റിപ്പോർട്ടുകളുണ്ട്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിക്കുകയും ചെയ്തു.