Connect with us

NATIONAL

ഉത്തരാഖണ്ഡ്: പ്രധാനമന്ത്രി കാര്യങ്ങൾ വിലയിരുത്തി; രക്ഷാ ദൗത്യത്തിനായി 600 കരസേനാംഗങ്ങൾ, ഹെലികോപ്‌റ്ററുകൾ സജ്ജം

Published

on

ചാമോലി: ഉത്തരാഖണ്ഡിലെ ചാമോലിയിൽ മഞ്ഞുമല ഇടിഞ്ഞതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരഖണ്ട് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനെ വിളിച്ച് കാര്യങ്ങൾ വിലയിരുത്തി. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി സംസാരിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വഗ്ദാനം ചെയ്തിട്ടുണ്ട്. ദുരന്തം ഞെട്ടിയ്ക്കുന്നതാണെന്നും. ആവശ്യമായ എല്ലാ സഹായങ്ങളും നൽകും എന്നും ധനമന്ത്രി നിർമല സീതാരാമനും വ്യക്തമാക്കി.   

 
രക്ഷാ ദൗത്യത്തിനായി ഇന്ത്യൻ ആർമി ട്രൂപ്പുകളെ വിന്യസിച്ചു, ഹെലികോ‌പ്റ്ററുകളൂടെ സഹായവും സേന ഒരുക്കിയിട്ടുണ്ട്. 600 ഓളം വരുന്ന സൈനികരുടെ സംഘം ദുരന്ത ബധിത പ്രദേശത്തേയ്ക്ക് പുറപ്പെട്ടതായി കരസേന വ്യക്തമാക്കി. രണ്ട് ടീമുകളായി 200 ഓളം ജവാൻമാരെ വിന്യസിച്ചതായി ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസും വ്യക്തമാക്കി. ദുരന്ത ബധിത പ്രദേശത്ത് ഒരു ടീം രക്ഷാ ദൗത്യങ്ങളിൽ ഏർപ്പെടുകയാണെന്നും. ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനും മുന്നറിയിപ്പുകൾ നൽകുന്നതിനുമായി മറ്റൊരു ടിമിനെ ജോഷിമതിന് സമിപം വിന്യസിച്ചതായും ഐടിബിപി വക്താവ് വ്യക്തമാക്കി.

Continue Reading