KERALA
ശബരിമല സ്വർണക്കൊള്ള: പ്രത്യേക അന്വേഷണ സംഘം അടൂർ പ്രകാശിന്റെ മൊഴിയെടുക്കുന്നു.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ട എംപിയും യുഡിഎഫ് കൺവീനറുമായ അടൂർ പ്രകാശിന്റെ മൊഴി രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് വെച്ചാണ് മൊഴിയെടുപ്പ്. അടൂർ പ്രകാശിനെ എസ്‌ഐടി വിളിച്ച് വരുത്തുകയായിരുന്നു. കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിന് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ശബരിമല സ്വർണക്കൊള്ളയിൽ സിപിഎമ്മിനും സർക്കാരിനുമെതിരെ പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതിനിടെയാണ് എസ്. ഐ.ടി യുടെ ഈ നീക്കം.
