Connect with us

KERALA

താൻ പെൻഷൻ പണം നൽകിയതല്ല : ചിലർ തന്നെ സ്റ്റേജിലേക്ക് കൊണ്ടുപോയി പണം നൽകിച്ച് വീഡിയോ എടുത്തതാണെന്നു മൊയ്ദീൻ

Published

on

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന് വയോധികൻ പണം നൽകുന്നത് വ്യാജ പിആർ ദൃശ്യങ്ങൾ. സ്വമനസാലെ പോയി പെൻഷൻ പണം നൽകിയതല്ലെന്നും ചിലർ തന്നെ സ്റ്റേജിലേക്ക് കൊണ്ടുപോയി പണം നൽകിച്ച് വീഡിയോ എടുത്തതാണെന്നും വയോധികനായ മൊയ്ദീൻ പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തിൽ സിപിഎമ്മിന്റെ വികസന മുന്നേറ്റ ജാഥ എത്തിയപ്പോൾ ഒരു വയോധികനെത്തി 2000 രൂപ പോക്കറ്റിൽ നിന്നുമെടുത്ത് എംവി ഗോവിന്ദന് നൽകിയ കാഴ്ചകൾ വൈറലായിരുന്നു. സർക്കാരിൽ നിന്ന് പെൻഷൻ കിട്ടിയ തുകയാണെന്നും യുഡിഎഫ് സർക്കാർ വന്നാൽ പെൻഷൻ ഇനി കിട്ടില്ലെന്നും പറഞ്ഞാണ് മൊയ്തീൻ പണം നൽകിയത്. ഗോവിന്ദൻ ആ പണം തിരികെ മൊയ്ദീന്റെ പോക്കറ്റിൽ ഇട്ടുകൊടുക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.

എന്നാൽ, സ്വമനസ്സാലെ പോയി പെൻഷൻ പണം നൽകിയതല്ലെന്നും ചിലർ തന്നെ സ്റ്റേജിലേക്ക് കൊണ്ടുപോയി പണം നൽകിച്ച് വീഡിയോ എടുത്തതാണെന്നും മൊയ്ദീൻ പറയുന്നു. പണം നൽകിയാൽ ഗോവിന്ദൻ മാസ്റ്റർ തന്നെ തിരികെ തരുമെന്ന് അവർ നേരത്തെ പറഞ്ഞിരുന്നെന്നും മൊയ്ദീൻ വിശദീകരിക്കുന്നു. ഈ പി.ആർ വർക്ക് പാർട്ടിക്ക് തന്നെ ഏറെ ദുഷ്പേര് വരുത്തിയിരിക്കുകയാണിപ്പോൾ ‘

Continue Reading