Connect with us

KERALA

കോൺ​ഗ്രസ് പാർട്ടിയിലില്ലാത്ത മണി ശങ്കർ അയ്യരുടെ വാക്കുകൾക്ക് വില കൽപ്പിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല

Published

on

തിരുവനന്തപുരം: പിണറായി വിജയൻ തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന പ്രസ്താവനയ്ക്ക് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മണിശങ്കർ അയ്യരെ തള്ളി രമേശ് ചെന്നിത്തല. മണിശങ്കർ അയ്യർ പാർട്ടിയിൽ ഇല്ലെന്നും അക്കാര്യം എഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മണിശങ്കർ അയ്യറുടെ പ്രസ്താവന ചടങ്ങിന് വിളിച്ചതിന്റെ ഉപകാരസ്മരണയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മഹാത്മാഗാന്ധിയുടെ ദർശനം ഇന്ത്യയിൽ നടപ്പാക്കിയ ഏക സംസ്ഥാനം കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി ഭരിക്കുന്ന കേരളമാണെന്ന മണിശങ്കർ അയ്യരുടെ പരാമർശത്തെ പരിഹസിച്ച രമേശ് ചെന്നിത്തല, മുഖ്യമന്ത്രിയെ ഗാന്ധിയെന്ന് പറയാത്തത് തന്നെ ഭാഗ്യമെന്ന് പ്രതികരിച്ചു. അതിനിടെ മണിശങ്കരയ്യർ ഇന്നും പിണറായിയെ അനുകൂലിച്ച് പ്രസ്താവന നടത്തി.

Continue Reading