Connect with us

KERALA

സംസ്ഥാനത്ത്അന്തിമ വോട്ടർപട്ടിക ശനിയാഴ്ച.53,229 പേർ ഒഴിവാക്കപ്പെടും.

Published

on

തിരുവനന്തപുരം:
വോട്ടർപട്ടിക പരിഷ്കരണത്തിന്‍റെ ഭാഗമായി അന്തിമ വോട്ടർപട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. 53,229 പേരാണ് അന്തിമ പട്ടികയിൽ ഒഴിവാക്കപ്പെടുക. മരണപ്പെട്ടവർ, വിദേശ പൗരത്വം സ്വീകരിച്ചവർ എന്നിവർ ഉൾപ്പെടെയുള്ളവരാണ് ഒഴിവാക്കപ്പെടുന്നത്.

ആകെ 2,69,53,644 വോട്ടർമാരാണ് പുതിയ പട്ടികയിലുണ്ടാവുക. പുരുഷന്മാർ-1,31,26,048, സ്ത്രീകൾ -1,38,27,319 , ട്രാൻസ് ജെൻഡർമാർ-277, പ്രവാസികൾ-2,23,558 എന്നിങ്ങനെയാണ് പട്ടികയിൽ ഉൾപ്പെട്ടവരുടെ കണക്ക്. 4,24,518 പുതിയ വോട്ടർമാരും അന്തിമ പട്ടികയിലുണ്ടാകും

Continue Reading