HEALTH
കൊവിഡ് വ്യാപനം രൂക്ഷം. സെക്രട്ടേറിയേറ്റിൽ വീണ്ടും കനത്ത നിയന്ത്രണം

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സെക്രട്ടേറിയേറ്റിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. ധനവകുപ്പിൽ 50 ശതമാനം പേർ ജോലിക്കെത്തിയാൽ മതിയെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ളവർക്കാണ് നിയന്ത്രണം. മറ്റുള്ളവര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം. ധനവകുപ്പിനു പിന്നാലെയായിരുന്നു പൊതുഭരണ, നിയമവകുപ്പുകളിലും കൊവിഡ് പടർന്നത്.സെക്രട്ടേറിയറ്റിലെ 55 ലേറെ ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ഇതേത്തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ജീവനക്കാരുടെ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കാന്‍റീൻ തെരഞ്ഞെടുപ്പ് കാരണമായെന്നും ആക്ഷേപമുണ്ട്.