Connect with us

KERALA

പാർട്ടി എത്രയോ വലുതാണ്. ഞാൻ പാർട്ടിക്ക് വിധേയൻ സുധാകരൻ അയഞ്ഞു

Published

on

ന്യൂഡൽഹി : സ്വതന്ത്രനായി മത്സരിക്കാനില്ലെന്നും പാർട്ടിയിൽ തുടരുമെന്നും കെ.സുധാകരൻ .പാർട്ടി എത്രയോ വലുതാണ്. ഞാൻ പാർട്ടിക്ക് വിധേയനാണെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടിയുടെ അംഗീകാരം ലഭിക്കുമെങ്കിൽ മത്സരിക്കുമെന്നും അദ്ദേഹം ന്യൂഡൽഹിയിൽ പറഞ്ഞു. പാർട്ടി എത്രയോ വലുതാണ്. ഞാൻ എത്രയോ ചെറുതാണ്. പാർട്ടിയെ വെല്ലുവിളിക്കാൻ ആളല്ല. പാർട്ടിക്ക് വിധേയനായി നിൽക്കാനാണു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ കോൺഗ്രസിൽ ഉരുണ്ടു കൂടിയ വലിയ പ്രതിസന്ധിയാണ് അയഞ്ഞത്

കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഹൈക്കമാൻഡ് അംഗീകരിച്ചെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പട്ടിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കെ.സുധാകരന് സീറ്റില്ലെന്നാണു വിവരം. ടി.ഒ. മോഹനൻ കോൺഗ്രസ് സ്ഥാനാർഥിയാകും. സുധാകരന്റെ സമ്മർദത്തിന് കോൺഗ്രസ് നേതൃത്വം വഴങ്ങിയില്ല.

Continue Reading