Connect with us

KERALA

സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ട്രാൻസ്ജെൻഡർ തീ കൊളുത്തി ആത്മഹത്യ ചെയ്തു

Published

on

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ട്രാൻസ്ജെൻഡർ തീ കൊളുത്തി ആത്മഹത്യ ചെയ്തു. സമാജ്‌വാദി കോളനിയിലെ സ്നേഹയാണ് മരിച്ചത്. തോട്ടട സ്വദേശിയാണ്. വീട്ടിനകത്ത് വെച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കോളനിയിലും ആശുപത്രിയിലും എത്തി പൊലീസ് പരിശോധന നടത്തി. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading