Connect with us

KERALA

ജോയ് പുതിയ ചീഫ് സെക്രട്ടറിയാകും, എല്ലാ വകുപ്പുകളിലെയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ മന്ത്രിസഭാ തീരുമാനം

Published

on

തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ വിപി ജോയ്‌യെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. വിശ്വാസ് മേത്ത വിരമിക്കുന്ന ഒഴിവിലാണ് നിയമനം. 1987 ബാച്ചിലെ ഐ എഎസ് ഉദ്യോഗസ്ഥനായ ജോയ്‌ക്ക് 2023 ജൂൺ 30 വരെ സർവീസുണ്ട്.
വിവിധ വകുപ്പുകളിലെ ഒഴിവുകൾ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് ചീഫ് സെക്രട്ടറിക്ക് സർക്കാർ നിർദേശം നൽകി. കൂടാതെ 344 ഏകാദ്ധ്യാപകരുടെ നിയമനം സ്ഥിരപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു.

Continue Reading