Connect with us

Crime

ജില്ലാ സെഷൻസ് കോടതി ജഡ്ജ് ബി. കലാം പാഷക്കെതിരേ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയിൽ

Published

on

കൊച്ചി: പാലക്കാട് ജില്ലാ സെഷൻസ് കോടതി ജഡ്ജ് ബി. കലാം പാഷക്കെതിരേ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഭാര്യ  ഹൈക്കോടതിയെ സമീപിച്ചു. സുപ്രീം കോടതി വിധി ലംഘിച്ച് മുത്തലാഖ് ചൊല്ലിയെന്ന പരാതിയിലാണ് ഭാര്യ ജഡ്ജിക്കെതിരേ രംഗത്തെത്തിയത്. അതിനിടെ, കലാം പാഷയുടെ സഹോദരനായ റിട്ട. ജസ്റ്റിസ് ബി. കെമാൽ പാഷ തന്നെ ഭീഷണിപ്പെടുത്തിയതായും ഇവർ പരാതിപ്പെട്ടു.

2018 മാർച്ച് ഒന്നിനാണ് ബി. കലാം പാഷ മുത്തലാഖ് ചൊല്ലിയതായി കത്ത് നൽകിയതെന്ന് പരാതിക്കാരി പറയുന്നു. തലാഖ് ചൊല്ലിയുള്ള കത്തിൽ 2018 മാർച്ച് ഒന്ന് തീയതി രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഇത് അച്ചടി പിശകാണെന്നും 2018 മാർച്ച് ഒന്ന് എന്നത് 2017 മാർച്ച് ഒന്ന് എന്ന് തിരുത്തണമെന്നും ആവശ്യപ്പെട്ട് കലാം പാഷ വീണ്ടും കത്ത് നൽകി. സുപ്രീം കോടതി മുത്തലാഖ് നിരോധിക്കുന്നതിന് മുമ്പുള്ള തീയതി രേഖപ്പെടുത്തി നിയമ നടപടികളിൽനിന്ന് രക്ഷപ്പെടാനാണ് ഇത് ചെയ്തതെന്നാണ് പരാതിക്കാരിയുടെ ആരോപണം.

സുപ്രീം കോടതി വിധി പ്രകാരം ഒരു ജഡ്ജിക്കെതിരേ കേസെടുക്കണമെങ്കിൽ ബന്ധപ്പെട്ട ചീഫ് ജസ്റ്റിസിന്റെ അനുമതി ആവശ്യമാണ്. രണ്ടു വർഷം മുമ്പുള്ള സംഭവം നേരത്തെ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഹൈക്കോടതി വിജിലൻസ് സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തുകയും റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ടും ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയിലാണ്.

2017 ഓഗസ്റ്റിലാണ് സുപ്രീം കോടതി മുത്തലാഖ് നിരോധിച്ചത്. ഇതിനു പിന്നാലെ മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയുള്ള നിയമവും പാസാക്കി. ഇതിനുശേഷമാണ് ജഡ്ജി ഭാര്യയെ മുത്തലാഖ് ചൊല്ലിയതെങ്കിൽ ക്രിമിനൽ നടപടികൾ നേരിടേണ്ടി വരും.

അതിനിടെ, കലാം പാഷയുടെ സഹോദരനും റിട്ട. ജസ്റ്റിസുമായ ബി. കെമാൽ പാഷ തന്നെ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി ആരോപണമുന്നയിച്ചിരുന്നു. സഹോദരനുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയില്ലെങ്കിൽ ഭവിഷ്യത്ത് വലുതായിരിക്കുമെന്നായിരുന്നു കെമാൽ പാഷയുടെ ഭീഷണിയെന്നാണ് യുവതി ആരോപിച്ചത്.

Continue Reading