Connect with us

KERALA

തിരഞ്ഞെടുപ്പിൽ​ കനത്ത പോളിംഗ് : 90 ശതമാനം കടക്കുമോ

Published

on

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ​ കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. ഉച്ചവരെ പോളിംഗ് 50 ശതമാനം കടന്നുവെന്നാണ് റിപ്പോർട്ട്. പോളിംഗ് ഈ രീതിയിൽ തുടർന്നാൽ 90 ശതമാനം കടക്കുമെന്നാണ് കരുതുന്നത്. രാവിലെ മുതൽ തന്നെ നഗര – ഗ്രാമ വ്യത്യാസമില്ലാതെ പോളിംഗ് ബൂത്തുകളിൽ നീണ്ട ക്യൂവാണ്.

ഇന്ന് രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് തുടങ്ങിയത്. 883 സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാൻ 2,71,42,952 വോട്ടർമാറുണ്ട്. രാവിലെ ഏഴ് മുതൽ വെെകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. പല ബൂത്തുക്കളിലും മോക് പോൾ 6.30 ഓടെ തുടങ്ങിയിരുന്നു. 140 മണ്ഡ‌ലങ്ങളിലെ 30495 പോളിംഗ് ബൂത്തുക്കളിലേക്കുള്ള പോളിംഗ് സാധനങ്ങളുടെ വിതരണം ഇന്നലെ വെെകിട്ടോടെ പൂർത്തിയായി.
പത്തു വർഷത്തെ വികസന, ക്ഷേമപ്രവർത്തനങ്ങൾക്ക് മനസ്കൊണ്ട് അംഗീകാരം നൽകി ജനങ്ങൾ ഭരണത്തുടർച്ച നൽകുമെന്ന ഉത്തമവിശ്വാസത്തിലാണ് എൽ.ഡി.എഫ്. ഭരണവിരുദ്ധ വികാരം ജനങ്ങളിലെത്തിക്കാൻ നടത്തിയ അശ്രാന്തപരിശ്രമം തങ്ങളെ അധികാരത്തിൽ തിരിച്ചെത്തിക്കുമെന്ന ദൃഢനിശ്ചയമാണ് യു.ഡി.എഫിന്. വീണ്ടും അക്കൗണ്ട് തുറക്കലല്ല, വളർച്ചയുടെ ആക്കം മറ്റുള്ളവർക്ക് ബോദ്ധ്യപ്പെടുത്തലാണ് ഇത്തവണ എൻ.ഡി.എ ലക്ഷ്യം. പരസ്യ പ്രചാരണം കഴിഞ്ഞുള്ള അവസാനഘട്ട കൂട്ടിക്കിഴിക്കലുകൾക്ക് ശേഷം മൂന്ന് മുന്നണികളും അമിത ആത്മവിശ്വാസത്തിലാണ്.

Continue Reading