Connect with us

KERALA

കേരളം വിധിയെഴുതി! വോട്ടെടുപ്പ് സമയം അവസാനിച്ചിട്ടും പല ബൂത്തിലും നീണ്ട നിര , പോളിംഗ് ശതമാനം റെക്കോർഡിലേക്ക്;

Published

on

തിരുവനന്തപുരം:സംസ്ഥാനത്ത് മികച്ച പോളിങ്. 75 ശതമാനം കടന്നു. കൂടുതൽ എറണാകുളത്ത്. കുറവ് പത്തനംതിട്ടയിൽ. വോട്ടിംഗ് സമയം അവസാനിച്ചിട്ടും പലയിടത്തും ബൂത്തുകളിൽ നീണ്ട നിര. വോട്ടിങ് ആറ് മണി കഴിഞ്ഞും നീളുന്നു. പോളിംഗ് 90 ശതമാനം വരെ ഉയരാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.
ഇപ്പോഴും ക്യൂവില്‍ നിരവധി ആളുകളാണ് പലയിടത്തുമുള്ളത്. ആറ് മണി വരെ വരിയില്‍ ഉണ്ടായിരുന്നവര്‍ക്കെല്ലാം ടോക്കണ്‍ നല്‍കിയിട്ടുണ്ട്. വൈകിട്ട് അഞ്ച് മണി വരെ കേരളത്തില്‍ 75.01 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്. എറണാകുളം ജില്ലയിലാണ് കനത്ത പോളിംഗ്. കാസർകോടും പത്തനംതിട്ടയിലുമാണ് പോളിംഗ് കുറവ്. മേയ് 4നാണ് വോട്ടെണ്ണലും ഫല പ്രഖ്യാപനവും നടക്കുക.

Continue Reading