Connect with us

KERALA

എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ’; മിണ്ടാതെ കടന്ന് പോയി പിണറായി

Published

on

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട കനത്ത പരാജയത്തിനു ശേഷം പിണറായി വിജയൻ തിരുവനന്തപുരത്തെത്തി .കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിച്ചത്. മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെയാണ് പിണറായി വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിച്ചത്. ‘എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ’ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും അദ്ദേഹം മിണ്ടിയില്ല. 

പരാജയത്തിൽ പിണറായിയുടെ പ്രതികരണം ഇന്നും ഉണ്ടായേക്കില്ലെന്നാണ് സൂചന. പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം നാളെ നടക്കും. ഇതിനുശേഷമായിരിക്കും മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടാവുകയെന്നാണ് വിവരം. ഇന്നലെ ധർമ്മടത്ത് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതിനു ശേഷം പിണറായിയിലെ വീട്ടിൽ തന്നെ തുടർന്ന അദ്ദേഹം വാർത്താ സമ്മേളനം ഒഴിവാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചുള്ള കത്ത് ദൂതൻ വഴിയാണ് രാജ്ഭവനിൽ എത്തിച്ചത്. ഗവർണറുടെ ആവശ്യപ്രകാരം അടുത്ത മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതു വരെ പിണറായി കാവൽ മുഖ്യമന്ത്രിയായി തുടരും. 

Continue Reading