Connect with us

KERALA

പി ജെ യെ വിളിക്കു പാർട്ടിയെ രക്ഷിക്കു : ജയരാജന് വേണ്ടി മുറവിളി കൂട്ടി സിപി എം അണികൾ

Published

on

കണ്ണൂർ : പി ജയരാജനെ വിളിക്കൂ പാര്‍ട്ടിയെ രക്ഷിക്കൂവെന്ന മുറവിളിയുമായ് കണ്ണൂരിലെ പാര്‍ട്ടി അണികള്‍. തിരുത്തല്‍ കണ്ണൂരില്‍ നിന്ന് തുടങ്ങണമെന്നും ജില്ലാ സെക്രട്ടറി കെ.കെ രാഗേഷും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മാറി നില്‍ക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. പാര്‍ട്ടിയെ നയിക്കാന്‍ പി.ജെക്ക് മാത്രമേ സാധിക്കൂകയുള്ളൂവെന്നും ഗോവിന്ദന്‍ മാറി കൊടുക്കണമെന്നും അഭിപ്രായം ഉയര്‍ത്തുകയാണ് പ്രവര്‍ത്തകര്‍. പാര്‍ട്ടി അടിമകള്‍ അല്ല പയ്യന്നൂരിലെ ജനങ്ങള്‍ എന്ന് പയ്യന്നൂരിലെ സഹോദരങ്ങള്‍ തെളിയിച്ചെന്നും വി.കുഞ്ഞികൃഷ്ണന്റെ വിജയത്തെക്കുറിച്ച് പ്രവര്‍ത്തകര്‍ പറയുകയാണ്.
ഇപ്പോള്‍ സംഭവിത്ത ദയനീയ പരാജയം കേവലം ഭരണ വിരുദ്ധ പരാജയമെന്ന് പറഞ്ഞ് ലഘൂകരിക്കാതെ പാര്‍ട്ടി കോട്ടകള്‍ വരെ നിലം പൊത്തിയത് നേതൃത്വത്തിന്റെ പിടിപ്പ് കേട്മൂലമാണെന്നും അണികള്‍ രോക്ഷത്തോടെ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിക്കുകയാണ്.
കണ്ണൂര്‍ ജില്ലയില്‍ മാത്രം 2 ലക്ഷം പാര്‍ട്ടി അണികളുടെ വോട്ടുകള്‍ ചോര്‍ന്നെന്നാണ് വിലയിരുത്തല്‍. ധര്‍മ്മടം, പിണറായി, പയ്യന്നൂര്‍, വേങ്ങാട് ഉള്‍പ്പെടെ പാര്‍ട്ടിക്കൊപ്പം എന്നും നിന്നിരുന്ന പ്രദേശങ്ങളില്‍ നിന്ന് പോലും കനത്ത അടിയൊഴുക്കാണ് സി പി എമ്മിനുണ്ടായത.് ധര്‍മ്മടത്തെ പിണറായി വിജയന്റെ ഭൂരിപക്ഷം തന്നെ അര ലക്ഷത്തില്‍ നിന്ന് 20000ത്തിനടുത്തേക്ക് ചുരുങ്ങിയത് പാര്‍ട്ടി അണികള്‍ മാത്രമല്ല പാര്‍ട്ടിയുടെ സജീവ അംഗങ്ങളും വോട്ട് മറിച്ചെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
കെട്ടിയോനും കെട്ടിയോളും മാത്രമായി പാര്‍ട്ടി ചുരുങ്ങുമ്പോള്‍ അവിടെ താത്വിക അവലോകനം നടത്തി ഉദാരവത്ക്കരണവും ആഗോള വത്ക്കരണവും അതിനിടയിലെ സ്വകാര്യവത്ക്കരണവും പറഞ്ഞ് മണിക്കൂറുകളോളം നീളുന്ന പ്രഭാഷണങ്ങളല്ല വേണ്ടതെന്ന് എം.വി ഗോവിന്ദനെ കളിയാക്കി പ്രവര്‍ത്തകര്‍ പറയുകയാണ്. സാധാരണക്കാര്‍ക്ക് ഒരു തേങ്ങയും മനസിലാകാത ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടി ക്ലാസുകളില്‍ മാത്രം മതിയെന്നും ഓര്‍മ്മിപ്പിക്കുകയാണ്.

പിണറായിയെയും അണികള്‍ വെറുതെ വിടുന്നില്ല. ആദ്യ തെറ്റ് തിരുത്തല്‍ തൈക്കണ്ടി തറവാട്ടില്‍ നിന്ന് തന്നെ തുടങ്ങണമെന്നും പിണറായി മാറി നില്‍ക്കണമെന്നും രോക്ഷത്തോടെ അണികള്‍ പറയുന്നുണ്ട്. ഒരുത്തന്റെ ദാര്‍ഷ്ട്ം പാര്‍ട്ടിയെ നാണം കെട്ുത്തിയെന്നും ഫ്യൂഡല്‍ മാടമ്പിത്തരം പാര്‍ട്ടി നേതാക്കള്‍ക്ക് ഭൂഷണമല്ലെന്നും ഓര്‍മ്മിപ്പിക്കുകയാണ് അണികള്‍. സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എം സ്വരാജിനെയും കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പി ജയരാജനെയും ഉയര്‍ത്തി കാട്ടുന്നവര്‍ ഏറെയുണ്ട്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെ കാര്‍ക്കശ്യ നിലപാടുകളാണ് പയ്യന്നൂരിലും തളിപ്പറമ്പിലും യു ഡി എഫിന് അനൂകൂലമായ ഫലം ഉണ്ടാക്കിയതെന്നും നൂലില്‍ കെട്ടി ഇറക്കിയ ജില്ലാ സെക്രട്ടറിയാണ് കെ.കെ രാഗേഷെന്നും അണികള്‍ രോക്ഷത്തോടെ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിക്കുകയാണ്. എല്ലാവരും ഇപ്പോള്‍ പി.ജയരാജന്റെ തിരിച്ചു വരവിനെയാണ് സ്വാഗതം ചെയ്യുന്നത.് ജയരാജനെ പാര്‍ട്ടിയെ നയിക്കാന്‍ കഴിയുകയൂള്ളൂവെന്നും കോടിയേരിയെ പോലുള്ള നേതാക്കളുടെ അഭാവം പാര്‍ട്ടിയെ പടുകുഴിയിലെത്തിച്ചെന്നും വിലയിരുത്തുകയാണ് സാധാരണ പ്രവര്‍ത്തകര്‍

എന്നാല്‍ പാര്‍ട്ടിയുടെ ദയനീയ തോല്‍വിയില്‍ അഭിപ്രായം പറയേണ്ടത് പാര്‍ട്ടികകത്താണെന്നും തെറ്റ് തിരുത്തല്‍ പ്രക്രിയ പാര്‍ട്ടി സംഘടനക്കകത്ത് നടത്തേണ്ടതാണെന്നും പി. ജയരാജന്‍  ഓര്‍മ്മിപ്പിച്ചു. തെരഞ്ഞെടുപ്പ് ഫലം ഉണ്ടാക്കിയ നിരാശയില്‍ നിന്ന് തങ്ങളുടെ വ്യത്യസ്ത അഭിപ്രായങ്ങളും വിമര്‍ശനങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുന്ന നിീലയുണ്ട് . പാര്‍ട്ടി അനുഭാവികള്‍ക്കുള്ള അത്തരം അഭിുപ്രായങ്ങള്‍ നേതൃത്വത്തിന് നല്‍കുകയാണ് വേണ്ടതെന്നും ജയരാജന്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.
കമ്യൂണിസ്റ്റുകാര്‍ പാര്‍ലമെന്ററി വ്യവസ്ഥയില്‍ ഏര്‍പ്പെടുമ്പോള്‍ പലതരം ജീര്‍ണതകളും കടന്നു വരും. അത്തരം ജീര്‍ണതകള്‍ ചര്‍ച്ച ചെയ്ത് തിരുത്താതിരുന്നാല്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെ കുറിച്ചുള്ള വിശ്വാസതക്ക് മങ്ങലേല്‍പ്പിക്കുമെന്നും പി.ജയരാജന്‍ ഓര്‍മ്മിപ്പിക്കുകയാണ്.

Continue Reading