Connect with us

KERALA

ബൈക്കപകടത്തിൽപ്രതിശ്രുത വരൻ മരിച്ച ദുഖത്തിൽ പ്രതിശ്രുത വധു വീട്ടിനകത്ത് ജീവനൊടുക്കി

Published

on

കാസർകോട്:  ബൈക്കപകടത്തിൽപ്രതിശ്രുത വരൻ മരിച്ച ദുഖത്തിൽ പ്രതിശ്രുത വധു വീട്ടിനകത്ത് ഫാനിൽ തൂങ്ങി മരിച്ചു. കുമ്പള  കിദൂർ, കുണ്ടങ്കേരടുക്കയിലെ ബി.ജയാനനന്ദയുടെ മകൾ പ്രഫുല്ല (26)യാണ് ജീവനൊടുക്കിയത്. പ്രഫുല്യയുടെ കുടുംബം ജയാനന്ദന്റെ സഹോദരി പുത്രിയുടെ കല്യാണത്തിന്  പോയ സമയത്തായിരുന്നു ആത്മഹത്യ.വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.  തമിഴ്നാട്സ്വദേശികളും ബാങ്ക് ജീവനക്കാരുമായജീവനക്കാരനുമായ മണിയും പ്രഫുല്ലയും തമ്മിലുള്ള വിവാഹനിശ്ചയം നാലു മാസം മുമ്പ് നടത്തിയിരുന്നു. 4 മാസത്തിനു ശേഷം വിവാഹം നടത്താനായിരുന്നു  തീരുമാനിച്ചിരുന്നത്.
എന്നാൽ ഒരു മാസം മുമ്പ് ഉണ്ടായ ബൈക്കപകടമത്തിൽ ചികിത്സക്കിടെ മണി മരണപ്പെട്ടു. അതിനു ശേഷം പ്രഫുല്ല മാനസിക വിഷമത്തിലായിരുന്നു. ഇതിനിടയിൽ പ്രഫുല്ലയുടെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു.  പ്രതിശ്രുത വരന്റെ വിയോഗം താങ്ങാനാകുന്നില്ലെന്നും തന്റെ മൃതദേഹം മണിയെ സംസ്‌കരിച്ച സ്ഥലത്ത് തന്നെ സംസ്‌കരിക്കണമെന്നുമാണ് ‘കുറിപ്പിൽ പറയുന്നത്.
ദേവിയാണ് അമ്മ. സഹോദരങ്ങൾ: പ്രമോദ് കുമാർ, പ്രമോദിനി.

Continue Reading