Connect with us

KERALA

സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട; തലസ്ഥാനത്ത് 500 കിലോ കഞ്ചാവ് പിടികൂടി

വാഹനത്തിൽ ഉണ്ടായിരുന്ന പഞ്ചാബ് സ്വദേശി കുൽവന്ത് സിങ് ഝാർഖണ്ഡ് സ്വദേശി കൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തു.

Published

on

ആറ്റിങ്ങൽ: നാഷണൽ പെർമിറ്റ് കണ്ടെയ്നർ ലോറിയുടെ രഹസ്യ അറയിൽ കടത്തിക്കൊണ്ട് വന്ന 500 കിലോ കഞ്ചാവ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്മെന്റ്റ് സ്ക്വാഡ് തിരുവനന്തപുരത്ത് പിടികൂടി. telynews.com06-09-2020 സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട ആണ് ഇത്. തിരുവനന്തപുരം ദേശീയപാതയിൽ കോരാണി ജംഗ്ഷന് സമീപംവെച്ചാണ് കഞ്ചാവ് പിടികൂടിയത്. വാഹനത്തിൽ ഉണ്ടായിരുന്ന പഞ്ചാബ് സ്വദേശി കുൽവന്ത് സിങ് ഝാർഖണ്ഡ് സ്വദേശി കൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർക്ക് കഞ്ചാവ് കൊടുത്തയച്ചവരെപ്പറ്റിയും കൈപ്പറ്റുന്നവരെ കുറിച്ചും വ്യക്തമായ സൂചനകൾ ലഭ്യമായിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു

Continue Reading