Connect with us

KERALA

ഇഡിയെ ആക്രമിച്ചിട്ടില്ല, അക്രമം ഇങ്ങനെയൊന്നുമല്ല”; എം. സ്വരാജ്

Published

on

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീടുകളിൽ ഇഡി റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. ഇത് ആക്രമണമല്ല, അക്രമം ഇങ്ങനെയൊന്നുമല്ല. നിയന്ത്രിക്കാനാവാത്ത ഒരു ചെറിയ പ്രതികരണമാണ് അവിടെ ഉണ്ടായത് എന്നായിരുന്നു സ്വരാജിന്‍റെ പ്രതികരണം.

വി.ഡി. സതീശന്‍ കന്‍റോണ്‍മെന്‍റ് ഹൗസ് ഒഴിയാത്തത് ഇഡിക്ക് സുഗമമായ വഴിയൊരുക്കാന്‍ വേണ്ടിയാണെന്നും എം. സ്വരാജ് പറഞ്ഞു. കന്‍റേണ്‍മെന്‍റ് ഹൗസ് ഒഴിഞ്ഞു കൊടുക്കാതെ കുറച്ചു നാള്‍ കൂടി മാറി നില്‍ക്കുന്നു എന്ന അന്തരീക്ഷം സൃഷ്ടിച്ച്, ഈ അന്വേഷണ ഏജന്‍സികള്‍ക്ക് നാടകം കളിക്കാനുള്ള പ്രതീതി സൃഷ്ടിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുത്തു എന്ന ആരോപണം സമൂഹത്തില്‍ ഉയര്‍ന്നുവരികയാണ്. ഇഡിയെ ആരും ആക്രമിച്ചിട്ടില്ല. അക്രമം ഇങ്ങനെയൊന്നുമല്ല എന്ന് നിങ്ങള്‍ മനസിലാക്കിക്കൊള്ളണം. ഇതൊരു അക്രമമേയല്ലെന്നും സ്വരാജ് പറഞ്ഞു.

Continue Reading