Education
മുട്ടിലിഴഞ്ഞ് സമരം ചെയ്ത് ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞ് സമരം ചെയ്ത് ഉദ്യോഗാർഥികൾ. പൊരി വെയിലിൽ സമരം ചെയ്യുന്നതിനിടെ ഒരാൾ കുഴഞ്ഞു വീണു. ഇയാളെ ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റി. തുടര്‍ച്ചയായ 21-ാം ദിവസാണ് ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുന്നത്. അക്രമസംഭവങ്ങളൊന്നും ഉണ്ടാക്കാതെ വളരെ സമാധാനപരമായാണ് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്.
എംഎൽഎമാരായ കെ എസ് ശബരീനാഥനും ഷാഫി പറമ്പിലും സമരപ്പന്തലിൽ നിരാഹാരസമരം നടത്തുകയാണ്. ഞായറാഴ്ചയാണ് യൂത്ത് കോൺഗ്രസ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ എംഎൽഎമാർ സമരപ്പന്തലിലെത്തി നിരാഹാരസമരം തുടങ്ങുകയായിരുന്നു.