Connect with us

KERALA

താമരശ്ശേരി ചുരത്തിൽ ഒരു മാസത്തേയ്ക്ക് ഗതാഗത നിയന്ത്രണം

Published

on

കോഴിക്കോട്: റോഡ് പ്രവത്തികളുടെ ഭാഗമായി താമരശ്ശേരി ചുരത്തിൽ ഇന്നുമുതൽ ഒരു മാസത്തേയ്ക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. സംരക്ഷണ ഭിത്തിയുടെ പുനർനിർമ്മാണനും 12 കിലോമീറ്റർ കിലോമീറ്റർ ദൂരത്തിൽ ടാറിങ് ചെയ്യുന്നതിനുമാണ് അടിവാരം മുതൽ ലക്കിടിവരെയുള്ള ഭാഗങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. മാർച്ച് അവസാനത്തോടെ പ്രവർത്തികൾ പൂർത്തീകരിയ്ക്കാൻ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തിരുമാനിച്ചു.    

 
വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍നിന്ന് തിരിഞ്ഞ് നാലാംമൈല്‍, പക്രന്തളം ചുരം വഴിയും, മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഗുഡല്ലൂരില്‍നിന്ന് നാടുകാണി ചുരംവഴിയും പോകണം. രാവിലെ അഞ്ച് മുതല്‍ 10 വരെ എല്ലാ ചരക്ക് വാഹനങ്ങള്‍ക്കും ബസുകള്‍ക്കും നിരോധനം ഉണ്ടായിരിയ്കും. ടാറിങ് സമയത്ത് ചെറിയ വാഹനങ്ങൾ വൺവേ ആയി കടത്തിവിട്ടും. ബസുകൾക്ക് യാത്രാ വിലക്കുള്ള സമയങ്ങളിൽ യാത്രക്കാര്‍ക്കായി കെഎസ്ആര്‍ടിസി മിനി സര്‍വീസ് ഏര്‍പ്പെടുത്തും. 

Continue Reading