KERALA
പ്രിയദർശിനി’ പദ്ധതിയുടെ ഉദ്ഘാടനത്തിനിടെമന്ത്രി ബിന്ദു കൃഷ്ണ തലയിൽ പായസം വീന്നു
കൊല്ലം: ‘പ്രിയദർശിനി’ പദ്ധതിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനത്തിന് ശേഷം മന്ത്രി ബിന്ദു കൃഷ്ണ യാത്ര നടത്തിയതിനിടെയാണ് തലയിൽ പായസം വീണത്.
മന്ത്രിക്ക് നൽകുന്നതിനായി കോൺഗ്രസ് പ്രവർത്തകർ ബസിലേക്ക് പായസം എത്തിച്ചിരുന്നു. ഇതിനിടെ ബസിനുള്ളിൽ അനുയായികളും യാത്രക്കാരും അടങ്ങിയ വലിയ തിരക്കുണ്ടായി. തിരക്കിനിടെയുണ്ടായ തിക്കിലും തിരക്കിലും പായസം നിറച്ച പാത്രം മന്ത്രിയുടെ തലയിലേക്ക് തട്ടി പായസം ദേഹത്ത് വീഴുകയായിരുന്നുവെന്നാണ് വിശദീകരണം.
സംഭവം മനഃപൂർവമല്ലെന്നും ബസിനുള്ളിലെ തിരക്കാണ് കാരണമെന്നും പ്രവർത്തകർ അറിയിച്ചു. ഉദ്ഘാടന പരിപാടിക്കും യാത്രയ്ക്കുമിടെ നിരവധി പേർ മന്ത്രിയെ കാണാനും ആശംസകൾ അറിയിക്കാനുമായി ബസിലേക്ക് എത്തിയതോടെ ബസിനുള്ളിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു
