Connect with us

Crime

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സ്കൂൾ പ്രിൻസിപ്പലിന് വധശിക്ഷ

Published

on

പാട്ന  : അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സ്കൂൾ പ്രിൻസിപ്പലിന് വധശിക്ഷ. പാട്നയിലെ ഒരു സ്കൂളിൽ പ്രിൻസിപ്പലായ അരവിന്ദ് കുമാറിനാണ്  പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്. പ്രതിയിൽനിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. കേസിൽ മറ്റൊരു പ്രതിയായ സ്കൂളിലെ അധ്യാപകൻ അഭിഷേക് കുമാറിനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ഇയാൾ 50000 രൂപ പിഴയും അടയ്ക്കണം.2018-ൽ രജിസ്റ്റർ ചെയ്ത കേസിൽ പാട്നയിലെ പ്രത്യേക പോക്സോ കോടതി ജഡ്ജി അവധേഷ് കുമാറാണ്  ശിക്ഷ വിധിച്ചത്. സ്കൂൾ പ്രിൻസിപ്പലായിരുന്ന അരവിന്ദ് കുമാറും അധ്യാപകനായ അഭിഷേക് കുമാറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്.തുടർച്ചയായ ആരോഗ്യപ്രശ്നങ്ങൾ കാരണം 2018 സെപ്റ്റംബറിൽ പെൺകുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് പീഡനത്തിന് ഇരയായ വിവരം പെൺകുട്ടി വെളിപ്പെടുത്തുക ആയിരുന്നു

Continue Reading