Connect with us

KERALA

കഴക്കൂട്ടത്ത്   ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറി ഐടി ജീവനക്കാരായ രണ്ടുപേർ മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. കാർ ഇടിച്ചാണ്  ബൈക്ക് അപകടത്തിൽപ്പെട്ടതെന്ന് കണ്ടെത്തി

Published

on

തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ദേശീയപാതയിൽ സുഹൃത്തുക്കൾ സഞ്ചരിച്ച ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറി ഐടി ജീവനക്കാരായ രണ്ടുപേർ മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. കാർ ഇടിച്ചാണ് ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടതെന്ന് പോലീസ് കണ്ടെത്തി. കഴക്കൂട്ടം യു.എസ്.ടി. ഗ്ലോബൽ ജീവനക്കാരൻ നവീൻ സിബി (25), കഴക്കൂട്ടം കിൻഫ്രയിലെ ഇ.വൈ. ജി.ബി.എസ്. ഇന്ത്യ ലിമിറ്റഡിലെ ജീവനക്കാരി മൃദുല ആൻ ഉമ്മൻ (25) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2:30-ഓടെ പാച്ചല്ലൂരിലെ ടോളിനടുത്തുള്ള ഡിവൈഡറിലാണ് ബൈക്ക് ഇടിച്ചുകയറിയത്. നിയന്ത്രണം വിട്ടാണ് ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയതെന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാൽ അപകട സ്ഥലം സന്ദർശിച്ച പോലീസിന് തോന്നിയ സംശയമാണ് സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താൻ സഹായിച്ചത്. കാർ ഡ്രൈവർ വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ കുറ്റംസമ്മതിച്ചു

മൃദുല സംഭവസ്ഥലത്തും ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി നവീനും മരിക്കുകയായിരുന്നു. അപകടത്തിൽ മൃദുല മീറ്ററുകളോളം തെറിച്ച് പോയിരുന്നു. അപകടത്തിൽപ്പെട്ട ബൈക്കിന്റെ ഹാൻഡിലിൽ ഉണ്ടായിരുന്ന കാറിന്റെ പെയിന്റ്, മറ്റു അസ്വാഭാവികതകളുമാണ് പോലീസിന് സംശയങ്ങളുണ്ടാക്കിയത്.

തുടർന്ന് നടത്തിയ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അപകടം കാറിടിച്ചതിനെ തുടർന്നാണെന്ന് വ്യക്തമായത്. മാറനല്ലൂർ സ്വദേശിയായ കാർ ഡ്രൈവർ വിഷ്ണുവിനെ വീട്ടിലെത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഭയന്നത് കൊണ്ടാണ് നിർത്താതെ പോയതെന്നാണ് ഇയാൽ പോലീസിനോട് പറഞ്ഞിരിക്കുന്നത്.

എറണാകുളം മുളവൂർ ഈസ്റ്റ് വാഴപ്പിള്ളി നിരപ്പിൽ വലിയവീട്ടിൽ പറമ്പിൽ സിബി ജോസഫിന്റെയും ശാലിനിയുടെയും മകനാണ് നവീൻ. സഹോദരി: നവ്യ സിബി.ഇടുക്കി തൊടുപുഴ കരിങ്കുന്നം മ്രാല അരികുപുറത്ത് ഉമ്മൻ വർഗീസിന്റെയും സജി ഉമ്മന്റെയും മകളാണ് മൃദുല ആൻ ഉമ്മൻ. സഹോദരങ്ങൾ: മഹിമ മറിയാൻ ഉമ്മൻ, മേഘ സൂസൻ ഉമ്മൻ. 

Continue Reading