Crime
പിണറായി വിജയന്റെ പിണറായിയിലെ വീട്ടില്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എത്തി . സ്‌കെച്ച് പ്ലാന്‍ സംബന്ധിച്ച വിവരങ്ങളാണ് അന്വേഷിച്ചത്.
കണ്ണൂർ : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പിണറായിയിലെ വീട്ടില്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എത്തി . പിണറായി പാണ്ട്യാലമുക്കിലെ വീട്ടിലാണ് ഇ ഡി എത്തിയത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ഇ ഡി സംഘം വീടിന് സമീപത്ത് എത്തിയത്. പിണറായിയുടെ വീട് സ്ഥിതി ചെയ്യുന്ന പാതിരിയാട് വില്ലേജ് ഓഫീസറില്‍ നിന്നും ഇ ഡി സംഘം വിവരങ്ങള്‍ തേടി. വില്ലേജ് ഓഫീസറെ ഒപ്പം കൂട്ടിയാണ് വീട്ടിലെത്തിയത്. വീടിന് അകത്ത് കയറാതെയായിരുന്നു പുറമെ നിനുള്ള പരിശോധന. സ്‌കെച്ച് പ്ലാന്‍ സംബന്ധിച്ച വിവരങ്ങളാണ് അന്വേഷിച്ചത്.
രണ്ട് ഇ ഡി ഉദ്യോഗസ്ഥരാണ് പാതിരിയാട് വില്ലേജ് ഓഫീസറെയും കൂട്ടി പ്രതിപക്ഷ നേതാവിന്റെ വീട്ടിലെത്തിയത്. വീടിന് മുന്നിലുളള സ്ഥലത്തിന്റെ ഫോട്ടോ പകര്‍ത്തിയ ശേഷം സംഘം മടങ്ങി. തുടര്‍ന്ന് പിണറായി വില്ലേജിൽപ്പെട്ട എടക്കടവ് വൈദ്യുതി സെക്ഷൻ ഓഫീസിന് സമീപത്തെ പിണറായി വിജയന്റെ മകള്‍ വീണ യുടെ ഉടമസ്ഥതയിലുളള സ്ഥാപനത്തിൻ്റെയും ഭൂമിയുടെയും ചിത്രങ്ങളെടുത്ത് മടങ്ങി. എന്നാല്‍ എന്തിനാണ് പരിശോധന നടത്തിയത് എന്നത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.ഇ ഡി സംഘം ഇപ്പോഴും കണ്ണൂരില്‍ തുടരുന്നതായാണ് വിവരം
