Connect with us

Crime

ക്രമക്കേടിൽ ഫയലുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്‌സിക്ക് കത്ത് നൽകും

Published

on

ക്രമക്കേടിൽ ഫയലുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്‌സിക്ക് കത്ത് നൽകും

തിരുവനന്തപുരം: പിഎസ്‌സി ക്രമക്കേടിൽ തിടുക്കത്തിൽ കേസെടുക്കേണ്ടെന്ന ധാരണയിലാണ് ക്രൈംബ്രാഞ്ച്. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും കേസെടുക്കുന്നതിൽ തീരുമാനമെടുക്കുകയെന്ന് അറിയിച്ചു. കേസിൽ വിശദമായ അന്വേഷണം നടത്തും. ഇതിനിടെ ഫയലുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്‌സിക്ക് കത്ത് നൽകും. പിഎസ്‌സി ഫയലുകൾ വിട്ടുനൽകിയില്ലെങ്കിൽ നിയമയുദ്ധത്തിലേക്ക് നീങ്ങിയേക്കും.

ഐജി അജിതാ ബീഗത്തിനാണ് അന്വേഷണച്ചുമതല. ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഒരു എസ്‌പിയും ഒരു ഡിവെെ‌എസ്‌പിയും ഉൾപ്പെടുന്നു. ആസൂത്രണ ബോർഡിലെ നിയമനത്തട്ടിപ്പ് വിവാദം കത്തി നിൽക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. തട്ടിപ്പുകളും ഗൂഢാലോചനയുമടക്കം കണ്ടെത്താൻ ക്രൈംബ്രാഞ്ചാവും ഉത്തമമെന്ന മന്ത്രിമാരുടെ നിർദ്ദേശം മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു
വിജിലൻസാണ് അന്വേഷിക്കുന്നതെങ്കിൽ റിപ്പോർട്ട് അതത് അഡ്‌മിനിസ്ട്രേറ്റീവ് മേധാവിക്ക് കൈമാറണമെന്ന് 1992ൽ ഇറങ്ങിയ ഉത്തരവും മന്ത്രിസഭായോഗം ചർച്ചചെയ്തു. ജുഡിഷ്യൽ, ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ്, പിഎസ്‌സി ഉദ്യോഗസ്ഥരുടെയും അംഗങ്ങളുടെയും അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു സർക്കാർ ഉത്തരവ്. ഇതുപ്രകാരം അന്വേഷണറിപ്പോർട്ട് പിഎസ്‌സി ചെയർമാന് കൈമാറേണ്ടിവരും. അല്ലെങ്കിൽ കോടതിയിൽ ചോദ്യംചെയ്യപ്പെട്ടേക്കും. ക്രൈംബ്രാഞ്ചിന് വിടാൻ ഇതും കാരണമായി.

Continue Reading