KERALA
ജനകീയ സമരത്തിനു മുന്‍പില്‍ പിണറായി വിജയനു മുട്ടിലിഴയേണ്ടി വന്നെന്ന് ചെന്നിത്തല

പത്തനംതിട്ട: ഉദ്യോഗാര്‍ഥികളുടെയും പ്രതിപക്ഷത്തിന്റെയും ജനകീയ സമരത്തിനു മുന്‍പില്‍ പിണറായി വിജയനു മുട്ടിലിഴയേണ്ടി വന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ സമരവും റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരവും പൂര്‍ണമായും ശരിയാണെന്നു വന്നിരിക്കുന്നു. ഇനിയെങ്കിലും സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികളുടെ ആവശ്യം പരിഹരിക്കണം. നിയമനം നല്‍കണം. പിണറായിക്ക് ഇനിയും ഇഴയേണ്ടി വരും. അതിനു മുന്‍പ് അദ്ദേഹം ഉദ്യോഗാര്‍ഥികളുടെ ആവശ്യത്തിന് പരിഹാരം കാണണം. അനധികൃത നിയമനം സ്ഥിരപ്പെടുത്താനുള്ള നീക്കം ജനരോഷത്തെ ഭയന്നാണ് നിര്‍ത്തിയതെന്നും ചെന്നിത്തല പറഞ്ഞു.
അനാവശ്യ സമരമെന്നും പ്രതിപക്ഷ സമരമെന്നും പറഞ്ഞിട്ട് ഇപ്പോള്‍ മുഖ്യമന്ത്രിക്കു മുട്ടു മടക്കേണ്ടി വന്നില്ലേ. ഇപ്പോള്‍ ആരാണ് മുട്ടിലിഴയുന്നത്? ഇപ്പോള്‍ മുട്ടിലിഴയുന്നത് പിണറായി വിജയനല്ലേ? തസ്തികകള്‍ സൃഷ്ടിക്കണം. ഉള്ള ഒഴിവുകള്‍ കണ്ടെത്തി നിയമനം നടത്തണം. അല്ലാതെ കളിപ്പിക്കാന്‍ നോക്കേണ്ട. ഇതുവരെയുള്ള സ്ഥിരപ്പെടുത്തലുകള്‍ പുനഃപരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.