Connect with us

NATIONAL

മെട്രോമാൻ ഇ ശ്രീധരൻ ബി ജെ പിയിൽ

Published

on

തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരൻ ബി ജെ പിയിൽ ചേരുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വിജയയാത്രവേളയിലാകും ഇ ശ്രീധരൻ പാർട്ടിയിൽ ചേരുക. വരും ദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടിയിലേക്ക് എത്തുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യം ഇ ശ്രീധരനെ അറിയിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കേരളത്തിന് നീതി ഉറപ്പാക്കാൻ ബി ജെ പി വരണമെന്ന് ഇ ശ്രീധരൻ പ്രതികരിച്ചു. ഒമ്പത് വർഷത്തെ രാഷ്ട്രീയ പ്രവേശനത്തിന്റെ വെളിച്ചത്തിലാണ് ബി ജെ പിയിൽ ചേരുന്നത്. പാർട്ടി പറഞ്ഞാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു.

Continue Reading