Connect with us

KERALA

കെ.എസ്.യുവിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. സംസ്ഥാന പ്രസിഡണ്ട് അഭിജിത്ത് ,വൈസ് പ്രസിഡണ്ട് സ്നേഹ ഉൾപ്പെടെ 25 ലേറെ പേർക്ക് പരിക്കേറ്റു. നാളെ കെ.എസ് യു വിന്റെ സംസ്ഥാന പ്രതിക്ഷേധം

Published

on

കെ.എസ്.യുവിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. സംസ്ഥാന പ്രസിഡണ്ട് അഭിജിത്ത് ,വൈസ് പ്രസിഡണ്ട് സ്നേഹ ഉൾപ്പെടെ 25 ലേറെ പേർക്ക് പരിക്കേറ്റു. നാളെ കെ.എസ് യു വിന്റെ സംസ്ഥാന പ്രതിക്ഷേധം

തിരുവനന്തപുരം: കെ.എസ്.യുവിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പോലീസും കെ.എസ്.യു പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. സംസ്ഥാന പ്രസിഡണ്ട് അഭിജിത്ത് വൈസ് പ്രസിഡണ്ട് സ്നേഹ, സെക്രട്ടറി ബാഹുൽ കൃഷ്ണ ഉൾപ്പെടെ 25 ലേറെ പേർക്ക് പരിക്കേറ്റു.

സെക്രട്ടറിയേറ്റിന്റെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ച കെ.എസ്.യു പ്രവർത്തകരെ പോലീസ് തടഞ്ഞു. പോലീസിനു നേരെ കെ.എസ്.യു പ്രവർത്തകർ കല്ലെറിഞ്ഞു. തുടർന്ന് പോലീസ് ലാത്തിവീശി. ഇതിനിട നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. നിരവധി വനിതാ പ്രവർത്തർക്കും പരിക്കേറ്റിട്ടുണ്ട്.

സെക്രട്ടറിയേറ്റിൽ നിരാഹാരമിരിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്കും ഉദ്യോഗാർഥികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കെ.എസ്.യു മാർച്ച് നടത്തിയത്. സംഘർഷം ഇപ്പോഴും തുടരുകയാണ്. സെക്രട്ടറിയേറ്റിന് മുന്നിൽ യുദ്ധസമാനമായ അന്തരീക്ഷമാണ്.നാളെ കെ.എസ് യു വിന്റെ സംസ്ഥാന പ്രതിക്ഷേധത്തിന് ആഹ്വാനം ചെയ്തു.

Continue Reading