Connect with us

Business

വീണയുടെ ഉടമസ്ഥതയിലുള്ള ലേക്കർ ഇന്ത്യ എന്ന സ്ഥാപനത്തിന് പഞ്ചായത്ത് ലൈസൻസില്ല

Published

on

കോഴിക്കോട്: സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട് വീണയുടെ ഉടമസ്ഥതയിലുള്ള ലേക്കർ ഇന്ത്യ എന്ന സ്ഥാപനത്തിന് പഞ്ചായത്ത് ലൈസൻസില്ല. പഞ്ചായത്തിൽ ലൈസൻസിനായി അപേക്ഷ നൽകിയിരുന്നെങ്കിലും വാടക കരാറിൽ വ്യക്തതയില്ലാത്തതിനാൽ നൽകിയിരുന്നില്ലെന്ന് കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് സെക്രട്ടറി പ്രതികരിച്ചു.

കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ പന്തീരങ്കാവിൽ പ്രവർത്തിക്കുന്ന ലേക്കർ ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. ലൈസൻസിനായി അനീസ് എന്ന വ്യക്തി അപേക്ഷ നൽകിയിരുന്നെങ്കിലും വാടക കരാറിലെ അവ്യക്തതകൾ കാരണം ലൈസൻസ് അനുവദിച്ചിരുന്നില്ലെന്ന് ഒളവണ്ണ പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.

മെഡിക്കൽ ഉപകരണങ്ങളുടെ വിൽപനയ്ക്കായി രജിസ്റ്റർ ചെയ്ത ഈ സ്ഥാപനം 2023 മുതൽ പ്രതിമാസം 3,250 രൂപ മാത്രം വാടകയുള്ള ഒരു ചെറിയ മുറിയിലാണ് പ്രവർത്തിക്കുന്നത്. സ്ഥാപനം സാധാരണയായി തുറന്നു പ്രവർത്തിക്കാറില്ലെന്ന് സമീപവാസികളും കെട്ടിട ഉടമയും പറയുന്നു. പ്രാഥമിക ലൈസൻസ് പോലുമില്ലാതെ പ്രവർത്തിക്കുന്ന ഇത് ഒരു കടലാസ് കമ്പനിയാണോ എന്ന സംശയത്തിലാണ് ഇഡി അന്വേഷണം നടത്തുന്നത്.

അതേസമയം മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ഇഡി വീണക്കെതിരെ കുരുക്ക് മുറുക്കുകയാണ്. വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഫെമ ചട്ടലംഘനത്തിനും ഹവാല ചാനലുകൾ വഴിയുള്ള ഇടപാടുകൾക്ക് പിഎംഎൽഎ നിയമപ്രകാരം മറ്റൊരു കേസ് എടുക്കുന്നതിനെ കുറിച്ചും അന്വേഷണസംഘം പരിശോധിച്ച് വരികയാണ്.

Continue Reading