Connect with us

Crime

പേഴ്‌സിലും കാറിന്റെ സീറ്റിന് അടിയിലും ഒളിപ്പിച്ച് കൊക്കെയ്ൻ കടത്തി; യുവമോർച്ച ജനറൽ സെക്രട്ടറി അറസ്റ്റിൽ

Published

on

കൊൽക്കത്ത: കൊക്കെയ്ൻ ഒളിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ ബിജെപി യുവമോർച്ചാ സംസ്ഥാന ജനരൽ സെക്രട്ടറി അറസ്റ്റിൽ. കൈവശം വെച്ചതിന് ബംഗാളിൽ വെച്ചാണ് ബിജെപി യുവ നേതാവിനെ പോലീസ് പിടികൂടിയത്. പമേല ഗോസ്വാമിയാണ് അറസ്റ്റിലായത്. പമേലയുടെ കൈവശം 100 ഗ്രാം കൊക്കെയ്ൻ ഉണ്ടായിരുന്നെന്നും ഇത് പിടിച്ചെടുത്തെന്നും പോലീസ് അറിയിച്ചു.

കാറിൽ യാത്ര ചെയ്യുകയായിരുന്ന പമേല ഗോസ്വാമി പേഴ്‌സിലും കാറിന്റെ സീറ്റിനടിയിലുമായിരുന്നു കൊക്കെയ്ൻ സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പമേലയിൽ നിന്ന് കൊക്കെയ്ൻ കണ്ടെത്തിയതിന് പിന്നാലെ തന്നെ പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

ബംഗാൾ ബിജെപി യുവ മോർച്ചയുടെ ജനറൽ സെക്രട്ടറിയാണ് പമേല ഗോസ്വാമി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പമേലയുടെ അറസ്റ്റ് ബിജെപിക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. പമേലയ്ക്ക് ഒപ്പം ഇവരുടെ സുഹൃത്തും സഹപ്രവർത്തകനുമായ പ്രബീർ കുമാർ ഡേ എന്നൊരാളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Continue Reading