KERALA
പി ജയരാജൻ, വി ശിവൻകുട്ടി, എംബി രാജേഷ് എന്നിവർ സംസ്ഥാന സെക്രട്ടറിയേറ്റിൽ : എം. വി ഗോവിന്ദന് പരസ്യ ശാസന
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ചേർന്ന വിപുലീകൃത സംസ്ഥാന സമിതിയിൽ തിരുത്തൽ നടപടിയുമായി സിപിഎം. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൽ വൻ അഴിച്ചുപണി നടത്തി പുനസംഘടിപ്പിച്ചു. മുതിർന്ന നേതാക്കളായ പി ജയരാജൻ, വി ശിവൻകുട്ടി, എംബി രാജേഷ് എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയാണ് പുനസംഘടന. കൂടുതൽ ജനകീയ മുഖങ്ങളെ പാർട്ടിയുടെ തലപ്പത്തേക്ക് കൊണ്ടുവരണമെന്ന നീക്കത്തിന്റെ ഭാഗാമായാണ് ഇപ്പോഴത്തെ പുനസംഘടനയെന്നാണ് കരുതുന്നത്. എന്നാൽ ഇതിനിടെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന നൽകിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. പി രാജീവിനെ എൽ ഡി എഫ് കൺവീനറാക്കും
