KERALA
ഉത്തരവാദിത്തങ്ങൾ വേണ്ട വിധത്തിൽ നടപ്പാക്കുന്നതിൽ ഗോവിന്ദന് വീഴ്ച പറ്റിപിണറായി ശൈലി മാറ്റണം
കോഴിക്കോട് : സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ശാസന. ഉത്തരവാദിത്തങ്ങൾ വേണ്ട വിധത്തിൽ നടപ്പാക്കുന്നതിൽ സെക്രട്ടറിക്ക് വീഴ്ച വന്നതായും കണ്ണൂർ ജില്ലയിലെ സ്ഥാനാർഥി നിർണയത്തിലുണ്ടായ പാളിച്ചയിൽ സെക്രട്ടറിക്ക് വ്യക്തിപരമായും സംഘടനാപരമായും ഉത്തരവാദിത്തം ഉണ്ടെന്നുമാണ് വിമർശനം ഉയർന്നത്.
ശൈലിമാറ്റത്തിന് പിണറായി വിജയൻ തയാറാകണമെന്ന നിർദേശവും ഉയർന്നു. പാർട്ടി സംഘടനാ സംവിധാനം അഴിച്ചുപണിയണം എന്ന ആശയങ്ങളിൽ ഊന്നി നടത്തിയ ചർച്ചകൾക്കൊടുവിലാണ് സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും മാറ്റങ്ങൾ വരുത്താൻ തീരുമാനമായത്. വിശാല സംസ്ഥാന സമിതിയുടെ ഭാഗമായി വൈകിട്ട് നാലിന് കോഴിക്കോട് ബീച്ചിൽ ബഹുജന റാലി നടക്കും.
