Connect with us

KERALA

സ്വപ്നയുമൊത്ത് ചെന്നിത്തലയുടെ ചിത്രമുള്ളതിനാല്‍ ചെന്നിത്തല സ്വര്‍ണം കടത്തിയെന്ന് പറയാനാവുമോ എന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ

Published

on

തിരുവനന്തപുരം : അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്ന് സമ്മതിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ. ഇഎംസിസി സംഘത്തെ തിരുവനന്തപുരത്ത് വെച്ച് കണ്ടിരുന്നു. എന്താണ് സംസാരിച്ചതെന്ന് ഓര്‍ക്കുന്നില്ല. ന്യൂയോര്‍ക്കില്‍ വെച്ച് ആരെയും കണ്ടിട്ടുമില്ല, ചര്‍ച്ച നടത്തിയിട്ടുമില്ല എന്നാണ് ഇന്നലെ പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ ഒരുപാട് പേര്‍ വന്നു കണ്ടിട്ടുണ്ട്. ചര്‍ച്ചയിലല്ല, നയത്തില്‍ നിന്നും വ്യതിചലിക്കുകയില്ല എന്നതിലാണ് കാര്യമെന്നും മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് ഇങ്ങനെ തരംതാഴുന്ന കാര്യങ്ങള്‍ പറയുന്നത് അത്ഭുതകരമാണ്. താനാണ് ഫിഷറീസ് നയം ഉണ്ടാക്കിയത്. എല്ലാ ട്രേഡ് യൂണിയനുംകളുമായും ചര്‍ച്ച ചെയ്താണ് നയത്തിന് രൂപം കൊടുത്തത്.

ആ നയത്തില്‍ നിന്നും അണുവിട വ്യതിചലിക്കില്ല. പ്രതിപക്ഷ നേതാവ് എത്ര തലകുത്തി നിന്നാലും ഇത് ഉണ്ടയില്ലാ വെടിയായി പോകുമെന്നും മന്ത്രി പറഞ്ഞു. സ്പ്നയ്ക്കൊപ്പം ചെന്നിത്തല നില്‍ക്കുന്ന ചിത്രം പുറത്തുവന്നില്ലേ. സ്വപ്നയുമൊത്ത് ചെന്നിത്തലയുടെ ചിത്രമുള്ളതിനാല്‍ ചെന്നിത്തല സ്വര്‍ണം കടത്തിയെന്ന് പറയാനാവുമോ ?. ഇത്ര ചീപ്പാകാമോ പ്രതിപക്ഷ നേതാവെന്നും മേഴ്സിക്കുട്ടിയമ്മ ചോദിച്ചു.

Continue Reading