KERALA
പിണറായി വിജയന്റെ ഭരണത്തില്‍ ഏകാധിപത്യമാണ് നടക്കുന്നതെന്ന് ഇ ശ്രീധരൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമർശനവുമായി മെട്രൊ മാൻ ഇ. ശ്രീധരൻ. പിണറായി വിജയന്റെ ഭരണത്തില്‍ ഏകാധിപത്യമാണ് നടക്കുന്നത്. അധികാരം മുഖ്യമന്ത്രി ആർക്കും വിട്ടുകൊടുക്കുന്നില്ലെന്നും ശ്രീധരൻ പറഞ്ഞു. പിണറായി മന്ത്രിസഭയിൽ ഒരു മന്ത്രിക്കും ഒന്നും ചെയ്യാൻ സ്വാതന്ത്ര്യമില്ല. അവർ എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ തന്നെ മാറ്റിപ്പറയണം. പിണറായി ഏകാധിപതിയാണ്. അദ്ദേഹത്തിന് ജനങ്ങളുമായി സമ്പർക്കം കുറവാണ്.പിണറായിക്ക് പത്തിൽ മൂന്ന് പോലും കൊടുക്കില്ല. അത്ര മോശം പ്രവർത്തനമാണ്. പാർട്ടിക്കും. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ തെറ്റായ ഉപദേശങ്ങളാണ് പിണാറായി സ്വീകരിക്കാറുളളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും കേരളത്തില്‍ വന്നാൽ ദുരന്തമാകുമെന്നും ശ്രീധരൻ പരിഹസിച്ചു. അനാവശ്യമായി പരസ്യം നൽകി സർക്കാർ പണം ധൂർത്തടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.എത്രമാത്രം പരസ്യമാണ് നൽകുന്നത്. ഇങ്ങനെ പരസ്യം ചെയ്യാൻ ഒരു പത്രത്തിന് 8 കോടി രൂപവരും. ഈ പണം ധൂർത്തടിക്കുകയല്ലേ, നമ്മൾ കൊടുക്കുന്ന പണമല്ലേ ഇതെന്നാണ് ശ്രീധരൻ ചോദിക്കുന്നത്. പിഎസ് സി നിയമന വിവാദവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ സർക്കാർ കൈകാര്യം ചെയ്ത രീതി മോശമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉമ്മന്‍ ചാണ്ടിയും യുഡിഎഫ് നേതാക്കളും മാന്യന്‍മാരാണെന്നും ശ്രീധരൻ പറഞ്ഞു