KERALA
ബിജെപിയുടെ വിജയ യാത്രയ്ക്ക് ഇന്ന് തുടക്കം ; ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഉദ്ഘാടനം ചെയ്യും

കാസര്‍ഗോഡ്: ‘പുതിയ കേരളത്തിനായി വിജയയാത്ര’ എന്ന മുദ്രാവാക്യവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന വിജയയാത്രക്ക് ഇന്ന് തുടക്കം. കാസര്‍ഗോഡ് നിന്നും യാത്രയ്ക്ക് തുടക്കം കുറിക്കും.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് വിജയ് യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. ഉച്ചകഴിഞ്ഞ് മൂന്നിന് താളിപ്പെടുപ്പ് മൈതാനിയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് യാത്ര ഉദ്ഘാടനം ചെയ്യും.
എല്ലാ ജില്ലകളിലും ബിജെപിയുടെ കേന്ദ്ര-സംസ്ഥാന നേതാക്കളും എന്‍ഡിഎ നേതാക്കളും പങ്കെടുക്കും. മാര്‍ച്ച് ആറിന് തിരുവനന്തപുരത്ത് യാത്ര സമാപിക്കും. അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ബിജെപിയുടെ യാത്ര.