HEALTH
വാക്‌സിന്‍ കൂടുതൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ശൈലജ കേന്ദ്ര മന്ത്രി ഹര്‍ഷവര്‍ദ്ധന് കത്ത് അയച്ചു

കൊച്ചി : കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ കേന്ദ്ര മന്ത്രി ഹര്‍ഷവര്‍ദ്ധന് കത്ത് അയച്ചു. വാക്‌സിനേഷന്‍ നടത്താന്‍ സാധിക്കാതെ വന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീണ്ടും അവസരം നല്‍കണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൊറോണ വാക്‌സിനേഷന്‍ നടത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ രജിസ്‌ട്രേഷന്‍ ചെയ്‌തെങ്കിലും നിരവധി പേരാണ് വാക്‌സിന്‍ സ്വീകരിക്കാതിരുന്നത്. സാങ്കേതിക തകരാറുകള്‍ കാരണം ചിലര്‍ക്ക് അവസരം നഷ്ടപ്പെടുകയായിരുന്നു.
50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന് നല്‍കുന്നത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും കത്തില്‍ പറഞ്ഞിട്ടുണ്ട്. അതിന് ആവശ്യമായ വാക്‌സിന്‍ വിതരണം ചെയ്യാന്‍ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.