HEALTH
മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിതി അതീവഗുരുതരം.വീണ്ടും ലോക്ഡൗണിലേക്ക്

മുംബൈ∙ മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിതി അതീവഗുരുതരമാണെന്നും അടുത്ത രണ്ടാഴ്ചത്തെ റിപ്പോര്‍ട്ട് വിലയിരുത്തിയശേഷം വീണ്ടും ലോക്ഡൗണ്‍ നടപ്പാക്കുന്നതു പരിഗണിക്കുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രോഗികളുടെ എണ്ണത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന വര്‍ധന രണ്ടാം രോഗവ്യാപന തരംഗമാണോ എന്നറിയാന്‍ എട്ടു മുതല്‍ 15 ദിവസം വരെയെടുക്കുമെന്നും ഉദ്ധവ് പറഞ്ഞു. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം ഏഴായിരം അടുക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അടുത്ത എട്ടു മുതല്‍ 15 ദിവസം ഇപ്പോഴത്തെ നിലയില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായാല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.
‘ഒരു ലോക്ഡൗണ്‍ അനിവാര്യമാണോ? നിങ്ങള്‍ ഉത്തരവാദിത്തത്തോടെ പെരുമാറിയാല്‍ അടുത്ത എട്ടു ദിവസത്തിനുള്ളില്‍ നമുക്ക് അറിയാന്‍ കഴിയും. ലോക്ഡൗണ്‍ വേണ്ടാത്തവര്‍ മാസ്‌ക് ധരിക്കും. ലോക്ഡൗണ്‍ വേണ്ടവര്‍ ധരിക്കാതിരിക്കും. അതുകൊണ്ട് എല്ലാവരും മാസ്‌ക് ധരിച്ച് ലോക്ഡൗണ്‍ ഒഴിവാക്കണം.’ – ഉദ്ധവ് പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗമാണോ എന്ന് 8-15 ദിവസത്തിനുള്ളില്‍ അറിയാനാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.