Entertainment
ആദ്യ ദിനത്തിൽ നാലു മത്സര ചിത്രങ്ങൾ ഉൾപ്പടെ 19 ചിത്രങ്ങൾ
തലശ്ശേരി -രാജ്യാന്തര ചലച്ചിത്ര മേളയുടെ തലശ്ശേരി പതിപ്പിലെ ആദ്യദിനത്തിൽ നാലു മത്സര ചിത്രങ്ങളടക്കം പ്രദർശനത്തിനു എത്തുന്നത് പത്തൊൻപത് ചിത്രങ്ങൾ. ആഫ്രിക്കൻ സംവിധായകനായ ലെമോഹെങ് ജെറെമിയ മൊസെസെയുടെ ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ്സ് എ റെസ്റക്ഷൻ , റഷ്യൻ ചിത്രമായ ഇൻ ബിറ്റ്‌വീൻ ഡൈയിങ് , മുഹമ്മദ് റസോൾഫിന്റെ ദെയ്ർ ഈസ് നോ ഈവിൾ, ദി നെയിംസ് ഓഫ് ദി ഫ്ളവർസ് എന്നിവയാണ് ആദ്യ ദിനത്തിലെ മത്സരചിത്രങ്ങൾ.
ലോക സിനിമാ വിഭാഗത്തിൽ സമ്മർ ഓഫ് 85, ഫിലിപ്പ് ലാക്കേറ്റ് സംവിധാനം ചെയ്ത നൈറ്റ് ഓഫ് ദി കിങ്‌സ്, ഷൂജൻ വീയുടെ സ്‌ട്രൈഡിങ് ഇൻറ്റു ദി വിൻഡ്, ഇസ്രയേൽ ചിത്രം ലൈല ഇൻ ഹൈഫ എന്നീ ചിത്രങ്ങൾക്കൊപ്പം ഉദ്‌ഘാടന ചിത്രം ക്വോ വാഡിസ്, ഐഡ ? ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
മലയാളം സിനിമ ഇന്ന് വിഭാഗത്തിൽ ശംഭു പുരുഷോത്തമന്റെ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സെന്ന ഹെഡ്ജെ തിങ്കളാഴ്ച നിശ്ചയം എന്നീ ചിത്രങ്ങളും ഇന്ത്യൻ സിനിമ വിഭാഗത്തിൽ പൃഥ്വി കൊനനൂർ സംവിധാനം ചെയ്ത വെയർ ഈസ് പിങ്കിയും പ്രദർശിപ്പിക്കും. ഗൊദാർദിന്റെ ഇമേജ് ബുക്ക് , സെൽഫ് പോർട്രൈറ് ഇൻ ഡിസംബർ എന്നീ ചിത്രങ്ങൾക്കൊപ്പം ലീ ചാങ്-ഡോംങ് ചിത്രങ്ങളായ ഒയാസിസ്, പൊയട്രി എന്നിവയും ആദ്യദിനത്തിൽ പ്രദർശിപ്പിക്കും
