KERALA
മെട്രൊ മാൻ ഇ ശ്രീധരനെതിരെ സമുദായ സ്പർദയുണ്ടാക്കാൻ ശ്രമിച്ചെന്ന് പരാതി

തിരുവനന്തപുരം: മെട്രൊ മാൻ ഇ ശ്രീധരനെതിരെ പൊലീസിൽ പരാതി. സമുദായ സ്പർദയുണ്ടാക്കാൻ ശ്രമിച്ചെന്നാണ് പരാതി. ലൗ ജിഹാദ്, മാംസാഹാരം കഴിക്കുന്നവരോട് വെറുപ്പ് എന്നീ പ്രസ്താവനകൾ സമൂഹത്തിൽ മതസ്പർദക്ക് കാരണമെന്ന് കാണിച്ചാണ് പരാതി. കൊച്ചി സ്വദേശി അഡ്വ.അനൂപ് വി.ആർ ആണ് പൊന്നാനി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ലവ് ജിഹാദ് ഉള്ളതാണ്. കേരളത്തിൽ നടന്നതൊക്കെ കണ്ടിട്ടുണ്ട്.ഹിന്ദു പെൺകുട്ടികളെ കബളിപ്പിച്ച് വിവാഹം കഴിക്കുന്നതും, അതിന്‍റെ പേരിൽ പിന്നീടവർ പ്രയാസപ്പെടുന്നതുമൊക്കെ കണ്ടിട്ടുണ്ട്. വഞ്ചിതരാകാറുണ്ട്. അത്തരത്തിലുള്ള ഒരു പ്രവൃത്തിയെ ഞാൻ തീർച്ചയായും എതിർക്കും എന്നായിരുന്നു പ്രതികരണം.ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യത്തിന് സസ്യാഹാരിയാണ് താനെന്നും ആരും മാംസം കഴിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും അത്തരക്കാരെ ഇഷ്ടപ്പെടുന്നില്ലെന്നുമായിരുന്നു പ്രതികരണം. ഈ പരാമർശങ്ങളാണ് വിവാദമായി മാറിയത്